Monday, 20 July 2009

കല്യാണത്തിന് ജാതക പൊരുത്തം നോക്കുമ്പോള്‍

കല്യാണ ആലോജനകള്‍ തുടങുന്നതു തന്നെ ജാതകം തമ്മില്‍ ചേര്‍ച്ച ഉണ്ടോ , എത്ര പൊരുത്തം ഉണ്ട്‌ എന്നെലാം നോക്കിയിട്ടാണ്...... പ്രതേകിച്ചും ഹിന്ദു മതസ്ഥര്‍ ....

അത് കാരണം തന്നെ നാട്ടിലെ ജ്യോതിഷന്മാര്‍കെല്ലാം തന്നെ പിടിപ്പതു തിരക്ക് തന്നെ... അവര്‍ ജാതകം തമ്മില്‍ ഒത്തു നോക്കുന്നു , എത്ര പൊരുത്തം ഉണ്ടെന്നു നോക്കുന്നു.. കുറെ ഗണിച്ചും തിരിച്ചും എല്ലാം നോക്കിയിട്ട്ടു പറയുന്നു രണ്ടു പേരെ തന്മ്മില്‍ കല്യാണം കഴിപ്പിക്കാമോ , ഇല്ലയോ എന്ന്.. പത്തില്‍ , അഞ്ചില്‍ താഴെ ആണ് പൊരുത്തം എങ്കില്‍ ചേര്‍ച്ച ഇല്ലെന്നും , അഞ്ചു മുതല്‍ ഏഴ് വരെ കൊള്ളാം എന്നും , എട്ടു മുതല്‍ പത്തു പരെ അത്യുത്തമം എന്നും പറയുന്നു.....

അങ്ങനെ ജ്യോതിഷന്‍ പൊരുത്തം നോക്കി കൊള്ളാം എന്ന് പറയുന്ന ജാതകം ഉള്ളവരെ നോക്കി നമ്മള്‍ കല്യാണം കഴിക്കുന്നു... എല്ലാം ശുഭം......

ഇനിയാണ് നമ്മുക്ക് ചിന്തിക്കേണ്ട കാര്യം ഇരിക്കുന്നത്.... ജ്യോതിഷം ഒരു സയന്സ് ആണെന്നും അത് പ്രകാരം ഒരു ജാതകത്തില്‍ ഉള്ള കരയന്കള്‍ കറക്റ്റ് ആണെന്നും ആണ് എല്ലാ ജ്യോതിഷന്‍ മാരും , ഒരു വിഭാഗം ആളുകളും പറയുന്നതു.. എനിക്കും അതില്‍ എതിര്‍ അഭിപ്രായം ഇല്ല... ഞാന്‍ ജ്യോതിഷത്തില്‍ ഒരു പരിധി വരെ വിശ്വസിക്കുകയും ചെയ്യുന്നു.

ഡോക്ടര്‍, എഞ്ചിനീയര്‍ , വക്കീല്‍ എന്നൊക്കെ പറയുന്നതു പോലെ ജ്യോതിശനും ഒരു പ്രൊഫഷണല്‍ ആണെന്നാണ് പറയുന്നതു. ഒരു ഡോക്ടര്‍ ചികിത്സിക്കുന്ന രോഗിയുടെ ഉത്തരവാദിത്വം ആ ഡോക്ടര്‍ക്ക്‌ തന്നെ ആണ് , അത് പോലെ തന്നെ എഞ്ചിനീയര്‍ , വക്കീല്‍ എന്നുള്ള വര്‍ക്കും അവര്‍ ജോലിയുടെ ഭാഗമായി ചെയ്യുന്ന കര്യംകളുടെ ഉത്തരവാദിത്വം അവര്ക്കു തന്നെ ആണ്..അത് പോലെ തന്നെ ഏത് ജോലി ചെയ്യുനവര്‍ക്കും അവര്‍ ചെയ്യുന്ന ജോലിക്ക് എന്തെകിലും കൊഴപ്പം വന്നാല്‍ ആ ജോലി ചെയ്തവരെ ആണ് ചോദ്യം ചെയ്യുന്നത്...

അങ്ങനെ ആണെങ്കില്‍ ഒരു ജ്യോതിഷന്‍ പൊരുത്തം നോക്കി ചേരും എന്ന് പറഞ്ഞ ജാതകം വച്ചു കല്യാണ്‍ കഴ്ച്ചിട്ടു അവര്‍ വിവാഹം ബന്ധം വേര്‍ പെടുത്തിയാല്‍ ആ വിവാഹത്തിന്റെ പൊരുത്തം നോക്കി ചേരുമെന്ന് പറഞ്ഞു എഴുതി തന്ന ജ്യോതിഷന്‍ ഉത്തരവാദി അല്ലെ ?......

3 comments:

  1. ഡൊക്ടര്‍ക്ക്‌ രോഗം ഉള്ളിടത്തോളമെ ഉത്തരവാദിത്തമുള്ളു രോഗം മാറിയാല്‍ കഴിഞ്ഞു. എഞ്ചിനിയര്‍ക്ക്‌ ഒരു യന്ത്രത്തിന്‌ ആജീവനാന്ത ഗ്യാരന്‍റി കൊടുക്കാനാവില്ല. അതുപോലെത്തന്നെ ജ്യോതിഷത്തിനും തടി തപ്പാവുന്നതല്ലെ പട്ടുണ്ണി...എന്തു പറയുന്നു... ???:):):)

    ReplyDelete
  2. ഒരു ചര്‍ച്ചയ്ക്കുള്ള സ്കോപ്പ് ഉണ്ടല്ലോ

    ReplyDelete
  3. ഒരു കാര്യം താങ്ങള്‍ വിട്ടു......

    അതായത്‌ അവര്‍ പിരിയാന്‍ തീരുമാനിച്ചത്‌ എന്തുകൊണ്ട്.... അതുചിലപ്പോള്‍ sexual ആവാം ചിലപ്പോള്‍ അമ്മായിയമ്മയുടയ്യോ.....മറ്റു ചിലപ്പോള്‍ അവര്‍ക്ക് ഇടേല്‍ തന്നേ ഉള്ള മറ്റു ചില കാരണംകൊണ്ട് പിരിഞ്ഞതാവം.... അവര്‍ പിരിഞ്ഞതിന് ജ്യോതിഷി ആണ് കാരണം എന്ന് എനിക്ക് തോന്നുന്നില്ല.

    amarunhot2@gmail.com ( ORKUT )
    arunmp_mp@yahoo.com ( FACEBOOK )

    നല്ല ഒരു സംവാദം ആവാം......

    ReplyDelete