Monday, 20 July 2009

കല്യാണത്തിന് ജാതക പൊരുത്തം നോക്കുമ്പോള്‍

കല്യാണ ആലോജനകള്‍ തുടങുന്നതു തന്നെ ജാതകം തമ്മില്‍ ചേര്‍ച്ച ഉണ്ടോ , എത്ര പൊരുത്തം ഉണ്ട്‌ എന്നെലാം നോക്കിയിട്ടാണ്...... പ്രതേകിച്ചും ഹിന്ദു മതസ്ഥര്‍ ....

അത് കാരണം തന്നെ നാട്ടിലെ ജ്യോതിഷന്മാര്‍കെല്ലാം തന്നെ പിടിപ്പതു തിരക്ക് തന്നെ... അവര്‍ ജാതകം തമ്മില്‍ ഒത്തു നോക്കുന്നു , എത്ര പൊരുത്തം ഉണ്ടെന്നു നോക്കുന്നു.. കുറെ ഗണിച്ചും തിരിച്ചും എല്ലാം നോക്കിയിട്ട്ടു പറയുന്നു രണ്ടു പേരെ തന്മ്മില്‍ കല്യാണം കഴിപ്പിക്കാമോ , ഇല്ലയോ എന്ന്.. പത്തില്‍ , അഞ്ചില്‍ താഴെ ആണ് പൊരുത്തം എങ്കില്‍ ചേര്‍ച്ച ഇല്ലെന്നും , അഞ്ചു മുതല്‍ ഏഴ് വരെ കൊള്ളാം എന്നും , എട്ടു മുതല്‍ പത്തു പരെ അത്യുത്തമം എന്നും പറയുന്നു.....

അങ്ങനെ ജ്യോതിഷന്‍ പൊരുത്തം നോക്കി കൊള്ളാം എന്ന് പറയുന്ന ജാതകം ഉള്ളവരെ നോക്കി നമ്മള്‍ കല്യാണം കഴിക്കുന്നു... എല്ലാം ശുഭം......

ഇനിയാണ് നമ്മുക്ക് ചിന്തിക്കേണ്ട കാര്യം ഇരിക്കുന്നത്.... ജ്യോതിഷം ഒരു സയന്സ് ആണെന്നും അത് പ്രകാരം ഒരു ജാതകത്തില്‍ ഉള്ള കരയന്കള്‍ കറക്റ്റ് ആണെന്നും ആണ് എല്ലാ ജ്യോതിഷന്‍ മാരും , ഒരു വിഭാഗം ആളുകളും പറയുന്നതു.. എനിക്കും അതില്‍ എതിര്‍ അഭിപ്രായം ഇല്ല... ഞാന്‍ ജ്യോതിഷത്തില്‍ ഒരു പരിധി വരെ വിശ്വസിക്കുകയും ചെയ്യുന്നു.

ഡോക്ടര്‍, എഞ്ചിനീയര്‍ , വക്കീല്‍ എന്നൊക്കെ പറയുന്നതു പോലെ ജ്യോതിശനും ഒരു പ്രൊഫഷണല്‍ ആണെന്നാണ് പറയുന്നതു. ഒരു ഡോക്ടര്‍ ചികിത്സിക്കുന്ന രോഗിയുടെ ഉത്തരവാദിത്വം ആ ഡോക്ടര്‍ക്ക്‌ തന്നെ ആണ് , അത് പോലെ തന്നെ എഞ്ചിനീയര്‍ , വക്കീല്‍ എന്നുള്ള വര്‍ക്കും അവര്‍ ജോലിയുടെ ഭാഗമായി ചെയ്യുന്ന കര്യംകളുടെ ഉത്തരവാദിത്വം അവര്ക്കു തന്നെ ആണ്..അത് പോലെ തന്നെ ഏത് ജോലി ചെയ്യുനവര്‍ക്കും അവര്‍ ചെയ്യുന്ന ജോലിക്ക് എന്തെകിലും കൊഴപ്പം വന്നാല്‍ ആ ജോലി ചെയ്തവരെ ആണ് ചോദ്യം ചെയ്യുന്നത്...

അങ്ങനെ ആണെങ്കില്‍ ഒരു ജ്യോതിഷന്‍ പൊരുത്തം നോക്കി ചേരും എന്ന് പറഞ്ഞ ജാതകം വച്ചു കല്യാണ്‍ കഴ്ച്ചിട്ടു അവര്‍ വിവാഹം ബന്ധം വേര്‍ പെടുത്തിയാല്‍ ആ വിവാഹത്തിന്റെ പൊരുത്തം നോക്കി ചേരുമെന്ന് പറഞ്ഞു എഴുതി തന്ന ജ്യോതിഷന്‍ ഉത്തരവാദി അല്ലെ ?......

Friday, 17 July 2009

വീണ്ടും ഒരു വെള്ളിയാഴ്ച

വെള്ളിയാഴ്ച ആയാല്‍ എല്ലാവര്ക്കും ഒരു സന്തോഷമാ...........

രാവിലെ മുതല്‍ ചര്‍ച്ചകള്‍ ആരുംഭിക്കും . എല്ലാവര്ക്കും ചോദിയ്ക്കാന്‍ ഒരു ചോദ്യം തന്നെ ഉണ്ടാകു , മോഹന്‍ലാല്‍ പരസ്യത്തില്‍ ചോദിക്കുനത് പോലെ ' വൈകിട്ട് എന്താ പരുപാടി '. വെള്ളിയാഴ്ച നടക്കുന്ന എല്ലാ ചര്‍ച്ചകളും ഇതിനെ കുറിച്ചു തന്നെ....

എനിക്കാണെങ്കില്‍ പിന്നെ ചര്‍ച്ചയുടെ പങ്കെടുക്കേണ്ട അവശ്യം തന്നെ ഇല്ല, കാരണം വെള്ളിയാഴ്ച ആയെന്നു അറിഞ്ഞാല്‍ എന്‍റെ കൈ വിറക്കും , പിന്നെ വൈകിട്ട് കുറച്ചു വെള്ളം കുടിക്കുനത് വരെ ആ വിറ തുടരും. അങ്ങനെ വെള്ളിയാഴ്ച എന്ന് പറയുന്നതു ഒരു ഉത്സവും പോലെ കൊണ്ടാടുന്ന ഒരു ദിവസമായി മാറികൊണ്ടിരിക്കുന്നു.... തിങ്കളാഴ്ചകളില്‍ ഓഫീസില്‍ പോകാന്‍ പ്രജോദനം ആകുന്നതു തന്നെ അധികം താമസിയാതെ വെള്ളിയാഴ്ച വരുമല്ലോ എന്നുള്ള ചിന്തകള്‍ ആണ്..

പല തരത്തില്‍ ആണ് ഓരോരുത്തര്‍ അവരുടെ വിറ മാറ്റുന്നത്‌.... കുറച്ചു പേര്‍ പുറത്തു നല്ല മുന്തിയ ഹോട്ടലുകളിലും പബുകളിലും പോകും , ചിലര്‍ നിപ്പന്‍ അടിക്കാന്‍ പോകും , ചിലര്‍ സ്വന്തം കാറില്‍ കാര്യം നടത്തും , ചിലര്‍ സ്വന്തം വീട്ടില്‍ കൂടും .....അങ്ങനെ പോകുന്നു

ചിന്തികേണ്ട ഒരു കാര്യം മാത്രമെ ഒള്ളു ..... ഈ വെള്ളിയാഴ്ച ഇല്ലെങ്കില്‍ നമ്മള്‍ എന്ത് ചെയ്തേനെ.....

അടുത്ത വെള്ളി വേഗം ആവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു തല്‍കാലം നിര്‍ത്തുന്നു.....

Thursday, 16 July 2009

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍.......

മലയാളത്തിലെ നമ്മുടെ നടന്‍ മാര്‍ ഒന്നും തന്നെ അവരുടെ സിനിമകള്‍ വിജയിക്കുവാന്‍ വേണ്ടി ഒന്നും തന്നെ ചെയ്യുന്നുടെന്നു തോന്നുന്നില്ല. എല്ലാവരും തന്നെ കുറെ സിനിമകള്‍ അഭിനയിക്കുന്നു , അത് റിലീസ് ചെയ്യുന്നു , അത് പോലെ തന്നെ പരാജയപെടുകയും ചെയ്യുന്നു.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ എന്നു പറയുന്ന മോഹന്‍ലാല്‍ , മമൂട്ടി തുടങിയവര്‍ വെറുതെ സിനിമകളില്‍ അഭിനയിക്കുക അല്ലാതെ ഇതു വരെ അത് വിജയിപ്പിക്കുവാന്‍ വേണ്ടി എന്തെകിലും ചെയ്തു കണ്ടിട്ടില്ല . ഹിന്ദിയിലും തമിഴിലും എല്ലാം അഭിനയിക്കുന്നവര്‍ അവരുടെ സിനിമകള്‍ വിജയിപ്പിക്കുവാന്‍ വേണ്ടി പല തരം മാര്‍ക്കറ്റിംഗ് രീതികളും ഉപയോഗിക്കുമ്പോള്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍ കൂടുതല്‍ പടത്തില്‍ അഭിനയിച്ചു പൈസ ഉണ്ടാക്കാന്‍ നോക്കുന്നു.

മറ്റു ഭാഷകളില്‍ ഉള്ള നടന്മാര്‍ ഒരു വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭ്നയിച്ചു ആ സിനിമ ഏറ്റവും വലിയ ഹിറ്റ്‌ ആക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു. ആമിര്‍ ഖാന്‍ , വിക്രം, രജനികാന്ത്‌, കമല്‍ഹാസ്സന്‍, തുടങിയവര്‍ ചില ഉദാഹരണം മാത്രം.. അത് പോലെ ഉള്ള ഒട്ടനേകം നടന്മാര്‍.... ഇവര്‍ അവര്‍ അഭിനയിക്കുന്ന സിനിമയുടെ വിജയത്തിനായി വേണ്ട എല്ലാ സഹായകളും ചെയ്യുകയും , പരാജയപെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു...

എന്നാണ് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍ വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കുകയും അത് വിജയിപ്പിക്കുവാന്‍ ശ്രമിക്കുയും ചെയ്യുന്നത് കാണാന്‍ കഴിയുക......

പ്രതീക്ഷകളോടെ.....,