Friday, 26 June 2009
ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഫോട്ടോസ്......
ദിവസവും രാവിലെ ഉള്ള ടീം മീറ്റിംഗില്‍ പല വിഷയകളും ചര്‍ച്ചക്ക് വരും. ഒരു ദിവസം ഇന്‍റര്‍നെറ്റില്‍ ഫോട്ടോ ഇടുന്നത് ശരിയോ തെറ്റോ എന്നുള്ള ചര്ച്ച തുടങി. മെയിന്‍ ചര്ച്ച ഓര്‍ക്കുട്ട് പ്രൊഫൈലില്‍ ഫോട്ടോ ഇടണോ വേണ്ടയോ? പ്രതേകിച്ചും പെണ്‍കുട്ടികള്‍ . ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് മാനേജര്‍ ആയ ഈ പാവം പട്ടുണ്ണി, കേശവന്‍ , സീത, മനു, കിട്ടു, കണ്ണപ്പന്‍ , മീര , ദേവി, രാമു എന്നിവര്‍..
ചിലര്‍ (കേശവന്‍, മനു, കിട്ടു,കണ്ണപ്പന്‍, സീത) ഫോട്ടോ ഇടുന്നത് കൊണ്ടു കുഴപ്പമൊന്നുമില്ല എന്ന് വാദിച്ചു. അതിനുള്ള പല തരം വാതംകളും നിരത്തി അവര്‍ ശക്തി യുക്തം വാദിച്ചു . അവരുടെ നിരത്തിയ കാര്യന്കള്‍ ഇതൊക്കെ ആയിരുന്നു
- ഫോട്ടോ ഇടുന്നത് ഇപ്പൊ അത്ര വലിയ സംഭവം ഒന്നും അല്ല . എല്ലാവരും ഇടുന്നുണ്ട് .
- ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കിട്ടനമെന്കില്‍ ഇന്‍റര്‍നെറ്റില്‍ അവളുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ തന്നെ വേണമെന്നില്ല. അവളുടെ ഫ്രണ്ട് ആരെങ്കിലും അവരുടെ പ്രൊഫൈലില്‍ ഫോട്ടോ ഇട്ടാലും മതി
- ഇപ്പൊ എല്ലാത്തിനും വെബ്സൈറ്റ് ഉണ്ട്. നമ്മള്‍ പഠിച്ച സ്കൂള്‍, കോളേജ്, കൂടാതെ എല്ലാത്തിനും അവരുടെ തന്നെ ഗ്രൂപ്പുകള്‍ , ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ ഉള്ള ഒപ്റേന്‍സ് എല്ലാം ഉണ്ട് . അവിടെ എല്ലാം പലരും സ്കൂള്‍ ഫോട്ടോസ്, കോളേജ് ഫോട്ടോസ് എല്ലാം അപ്‌ലോഡ് ചെയ്യും . അത് കൊണ്ടു ഒരു പെണ്‍കുട്ടിയുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ തന്നെ നോക്കനമെന്നില്ല അവളുടെ ഫോട്ടോ കിട്ടാന്‍.
എന്നാല്‍ രണ്ടു പെണ്‍കുട്ടികള്‍ (മീര , ദേവി,) ഇതിനെ എതിര്‍ത്തു . അവരും കുറച്ചു കര്യന്കള്‍ നിരത്തി ..
- ഫോട്ടോസ് പലരും ഇടുത്തു ദുരുപയോഗം ചെയ്യുന്നു
- ഫോട്ടോ ഇടുന്നത് വീട്ടുകാര്‍ എതിര്‍ക്കുന്നു
- ഫോട്ടോ ഇടുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ല
- പല പെണ്‍കുട്ടികളെയും ഫോട്ടോ മോര്ഫിംഗ് നടത്തി ബ്ലാക്ക് മെയില് ചെയ്യുന്നു.
അങ്ങനെ രണ്ടു ചേരി തിരിഞ്ഞു ഭയങ്കര ചര്ച്ച. രണ്ടു മണിക്കൂര്‍ നീണ്ടു ആ ചര്ച്ച. അവസാനം ചര്ച്ച മതി പണി എടുക്കു എന്ന് പറഞ്ഞു ഞാന്‍ ചര്ച്ച അവസനിപിച്ചു.
പിന്നെ ആരും തന്നെ ഈ വിഷയം ചര്ച്ച ചെയ്തേ ഇല്ല . ഒരു ദിവസും ഞാന്‍ നോക്കിയപ്പോള്‍ മനു ഇരുന്നു ഭയങ്കര ചിരി . ( ഇന്നസെന്റ് ഏതോ സിനിമയില്‍ ചോദിച്ച പോലെ : എന്താടാ നിന്റെ അച്ഛന്‍ ചത്തോ? എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു ). അവനോടു കാര്യം തിരക്കി ... കുലുന്കി ചിരിച്ചു കൊണ്ടു അവന്‍ പറഞ്ഞു.....
നമ്മളെ എതിര്‍ത്ത മീരയുടെയും ദേവിയുടെയും ഓര്‍ക്കുട്ട് പ്രൊഫൈല്‍ അവന്‍ നോക്കി , അവരുടെ പല തരത്തില്‍ ഉള്ള ഫോട്ടോകള്‍ അവര്‍ തന്നെ അപ്‌ലോഡ് ചെയ്തിരിക്കുന്നു...
അവന്റെ ഒരു കമെന്റും : ഇന്ത്യന്‍ സംസ്കാരമുള്ള ഫോട്ടോകള്‍ തന്നെ ,മദാമ്മാര്‍ നാണിച്ചു പോകും ...അവര്‍ പോലും ഇങ്ങനെ ഉള്ള ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യില്ല...
എന്തായാലും അവന്‍ പറഞ്ഞതല്ലേ ഞാനും കയറി നോക്കി... കൊള്ളാം ...കലക്കി മക്കളെ കലക്കി ....
Friday, 19 June 2009
ഒരു മുന്നാര്‍ യാത്രയുടെ പ്ലാനിംഗ്
കുറെ നാളുകലായിട്ടുള്ള ആഗ്രഹം ആയിരുന്നു എവിടെ എങ്ങിലും ഒരു യാത്ര പോകണം എന്നുള്ളത് ....അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഓഫീസില്‍ നിന്നും ശ്രീമതിക്കു ബെസ്റ്റ് എമ്പ്ലോയീ അവാര്‍ഡ് കിട്ടിയത്. പാരിതോഷികമായി കിട്ടിയത് ഒരു ടൂര്‍ പാക്കേജ് . എവിടെ പോകുമെന്ന് ഉള്ള അന്വേഷണം തുടങി . ഗോവ , ഊട്ട്ടി , മുന്നാര്‍ അങ്ങനെ കുറെ വിനോദ സഞ്ചാര കേന്ദ്രന്കള്‍ മനസിലേക്ക് ഓടി വന്നു. എന്തായാലും ഗൂഗളിനു ഒരു പണി കൊടുക്കാം എന്ന് വിചാരിച്ചു വലയിട്ടു നോക്കി . അപ്പോഴാണ് ശ്രീമതി പറഞ്ഞതു ഇതു വരെ മുന്നാര്‍ പോയിട്ടില്ല എന്ന് . അങ്ങനെ അവസാനം മുന്നാര്‍ തന്നെ പോയി കളയാം എന്ന് തീരുമാനിച്ചു . ഓഫ്സില്‍ നിന്നു ലീവ് കിട്ടാന്‍ വളരെ പ്രയാസം. ടൂര്‍ പോകുവാണെന്ന് പറഞ്ഞ ഒള്ള ലീവ് കൂടെ ക്യാന്‍സല്‍ ആവും. എന്തെകിലും കള്ളം പറഞ്ഞാല്ലേ ലീവ് കിട്ടു. ലീവ് എടുക്കാന്‍ ഉള്ള കള്ളന്കള്‍ ഗൂഗിള്‍ നിന്നു കിട്ടുമോ? ചുമ്മാ ഒന്നു സര്‍ച്ച് ചെയ്താലോ ? വേണ്ട വെറുതെ എന്‍തിന ആ പാവം ഗൂഗിലെനെ ബുധിമുട്ടിക്കുനത് . ഞാന്‍ തന്നെ അവസാനും ഒരു കാരണം കണ്ടു പിടിച്ചു . നാട്ടില്‍ കുറച്ചു ഭൂമി കൈമാറ്റം നടക്കുന്നു അതിന് എന്‍റെ ഒപില്ലാതെ പറ്റില്ല അതുകൊണ്ട് പെട്ടെന്ന് ലീവ് വേണം (ആരെങ്കിലും ഈങ്ങനെ ഒരു കാര്യം പറഞു ഇതു വരെ ലീവ് എടുത്തിടുണ്ടോ ആവോ) . ആ നുണ ഏറ്റു. അങ്ങനെ ലീവ് കിട്ടി. ഇനി എങ്ങനെ ബാംഗ്ലൂര്‍ നിന്നു മുന്നാര്‍ക്ക് പോകും എന്നുള്ള ചിന്ത ആയി . വീണ്ടും ഗൂഗിള്‍ തന്നെ ശരണം. നോക്കിയപ്പോള്‍ ഒരു ബസ്സ് ഉണ്ട് . ലോകം മുഴുവന്‍ കറങ്ങി പോകുന്ന കല്ലട ബസ്സ്. എന്തായാലും ഒരു ചേഞ്ച് ആയികൊട്ടെ ബസ്സിനു തന്നെ പോകാന്‍ തീരുമാനിച്ചു . യാത്രയുടെ വിശേഷന്കള്‍ അടുത്ത പോസ്റ്റില്‍ ............
ഞാനും തുടങി
അങ്ങനെ ഈ പാവം ഞാനും അവസാനം ബ്ലോഗ് എഴുതാന്‍ തുടങി . ഇതു ഒരു തുടക്കം മാത്രം. കരുതി ഇരുനോ.....
Subscribe to:
Posts (Atom)
