Tuesday, 11 October 2011
കള്ളു കുടിക്കാത്ത ഒരു പയ്യനെ വേണം ...
എന്തിനാണ് ഇതു ഇപ്പൊ പറയുന്നത് എന്ന് ചോദിച്ചാല്‍, അടുത്ത വീട്ടിലെ ഒരു അച്ഛന്റെ മാനസിക വേദന കണ്ടപ്പോള്‍ പറയാതെ വയ്യ....
അച്ഛന്‍ മകള്‍ക്ക് വേണ്ടി കല്യാണ ആലോചനകള തുടങ്ങിയിട്ട് പത്തു വര്ഷം ആവുന്നു. എല്ലാ മാസവും ഒരു അഞ്ചു പെണ്ണ് കാണല്‍ എങ്കിലും നടക്കുന്നുട്.. ഒന്നും ഒത്തു വരുനില്ല.. എല്ലാം ഒത്തു വരുമ്പോള്‍ പയ്യനെ കുറിച്ച് അനേഷിച്ചു വരുമ്പോള്‍ അവന്‍ രണ്ടെണ്ണം അടിക്കുന്നവന്‍ ആയിരുക്കും . അച്ഛനും മകള്‍ക്കും വേറെ എന്തൊക്കെ അഡ്ജസ്റ്റ് ചെയ്താലും കള്ളു കുടിക്കുന്ന ഒരാളെ ഒരിക്കലും പറ്റില്ല . ജാതകം ചേരുന്ന കുറച്ചു എണ്ണമേ കാണു, പിന്നെ ജോലി, കാഴ്ച്ചക്കുള്ള പൊരുത്തം എല്ലാം ശരി ആവും പക്ഷെ പയ്യന്‍ ഒരു വൈന്‍ പോലും അടിക്കരുത് അത് മാത്രം ഒത്തു വരുനില്ല..
എല്ലാ ബന്ധുക്കളും നാട്ടുകാരും അച്ഛനെ ആണ് കുറ്റം പറയുന്നത്.. അവര്‍ ചോദിക്കുന്നത് ഇപ്പത്തെ കാലത്ത് അങ്ങനെ കുടിക്കാത്ത ആരെയും കിട്ടില്ല, രണ്ടു എണ്ണം അടിക്കുനത് ഈപ്പോള്‍ വലിയ കാര്യം ഒന്നും അല്ല, അച്ഛന്‍ ആണ് മകളുടെ കല്യാണം നടക്കാതിരിക്കാന്‍ പ്രദാന കാരണം
ഇതു എല്ലാ കൂടി ആ പാവം അച്ഛനെ മാനസികമായി ഒരു പാട് തളര്‍ത്തുന്നു .. സ്വന്തം മകള്‍ക്ക് ഒരു കള്ളു കുടിക്കാത്ത ഭര്‍ത്താവിനെ വേണം ഏന്നു ചിന്തിക്കുന്നത് ഇന്നു ഒരു തെറ്റായി മാറിയിരിക്കുന്നു . അങ്ങനെ ചിന്തിക്കുന്ന ഒരു അച്ഛനെ കുറിച്ച് ആളുകള്‍ അയാള്‍ക്ക് വട്ടാണെന്ന് പറയുന്നു ....
അവസാനം വിഷമമം കൊണ്ട് ഈ അച്ഛന്‍ കള്ളു കുടി തുടങ്ങുമോ ആവോ..
Thursday, 11 November 2010
കുറെ നാളുകള്‍ ആയി എന്തെങ്കിലും എഴുതിയിട്ട്
ആകെ കൂടി ഒരു വീര്‍പ്പുമുട്ടല്‍ ...അത് കൊണ്ട് തന്നെ ഇനി കുറച്ചു ശ്രദ്ധ എഴുതിലോട്ടു മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു
വീണ്ടും വരാം .....
Monday, 30 November 2009
പഴശിരാജയും, ബിന്‍ ലാദനും പിന്നെ സദ്ദാമും
പഴശിരാജയുടെ അന്ന് ഇന്ത്യ കൈയടക്കാന്‍ വന്ന ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ടു. അന്ന് ബ്രിട്ടീഷ് പട്ടാളത്തിന്റെ കൂടെ നില്‍കാന്‍ ഇന്ത്യയിലെ തന്നെ ഒരു വിഭാഗം രാജാക്കന് മാരും ജനകളും ഉണ്ടായിരുന്നു. എന്നാല്‍ ദൈര്യമുള്ള ഒരു വിഭാഗം ചെറുത്തു നിന്നു. പല സ്ഥലകളിലും യുദ്ധം നടന്നു . ബ്രിട്ടീഷ് കാര്‍ക്കെതിരെ നിന്നവരെ എല്ലാം അവര്‍ ശത്രുക്കള്‍ ആയി കണ്ടു. അവര്‍ എല്ലാം തന്നെ രാജ്യ ദ്രോഹികള്‍ ആയി ബ്രിട്ടീഷ് പട്ടാളം മുദ്ര കുത്തി .
ഒന്നല്ലോചിച്ചു നോക്കിയാല്‍ ഇപ്പോള്‍ അമേരിക്ക ചെയ്യുനതും ഇതു തന്നെ അല്ലെ ? ഇറാക്കില്‍ പോയി അവിടെ ഭരിച്ചു കൊണ്ടിരുന്ന സദ്ദാമിനെ പുറത്താക്കി , അവസാനം തൂക്കി കൊന്നു . കുറെ കാലന്കള്‍ കഴിയുമ്പോള്‍ , എന്ന് വച്ചാല്‍ ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ ചിലപ്പോള്‍ സ്ഥിതി ആകെ മാറും . ഇറാഖികളുടെ ഹിസ്റ്ററി പുസ്തകത്തില്‍ സദ്ദാം ഒരു വീര നായകനായി മാറും . അമേരിക്കന്‍ ആധിപത്യത്തെ ചെറുത് നിന്നു വീര മൃത്യു വരിച്ച ഒരു ധീര നായകന്‍. ഇതു തന്നെ ചിലപ്പോള്‍ ബിന്‍ ലാദനും സംഭവിച്ചേക്കാം . അഫ്ഘാനിസ്ഥാനിലെ ഒരു ധീര നേതാവാകും ബിന്‍ ലാദന്‍. രണ്ടു പേരെയും കുറിച്ചുള്ള സുപെര്‍ഹിറ്റ് സിനിമകളും ഇറങ്ങിയേക്കും.....
ഇതു ഒരിക്കലും പഴശിരാജയെ സദ്ദാമും ബിന്‍ ലാദനും ആയി താരതമ്യം ചെയ്യാന്‍ എഴുതിയതല്ല .. എന്റെ ഒരു ചെറിയ ചിന്ത മാത്രം . ചിലപ്പോള്‍ ഇതും സംഭവിക്കാമല്ലോ ....
അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ............
Wednesday, 9 September 2009
ബ്ലോഗിലെ പൊളിറ്റിക്സ്
കുറെ ബ്ലോഗുകള്‍ വായിച്ചതിനു ശേഷമാണു സ്വന്തമായി ഒരെണ്ണം തുടങുന്നതിനെ കുറിച്ചു ആലോചിച്ചത് . ഒരു വിധ പെട്ട എല്ലാവരും തന്നെ ബ്ലോഗ് എഴുത്തുകാര്‍ അപ്പോള്‍ പിന്നെ ഒന്നും എഴുതാന്‍ അറിയില്ലെങ്ങില്‍ കൂടി ഒരു ബ്ലോഗ് എങ്കിലും ഇല്ലെങ്ങില്‍ മോശമല്ലേ എന്ന ചിന്ത എന്നെ പിടികൂടി . അങ്ങനെ ആണ് ഞാനും ഒരു ബ്ലോഗ് എഴുത്തുകാരന്‍ ആവുന്നത് . അങ്ങനെ ഞാനും ഒരു എഴുത്തുകാരന്‍ ആയീ..
പിന്നീട് പല ബ്ലോഗുകളും വായിച്ചപ്പോള്‍ ആണ് മനസിലായത് ഇവിടെയും ആകെ പൊളിറ്റിക്സ് ആണ് എന്നുളത്. ബ്ലോഗ് എഴുത്തുകാരുടെ പല പല ഗ്രൂപ്പുകല്‍ . അവര്‍ തമ്മില്‍ പരസ്പരം ബ്ലോഗുകളിളുടെ ഉള്ള വാക്ക് പയറ്റുകള്‍ , തെറി വിളികള്‍, ആരൊക്കെ ആരുടെ എല്ലാം ഗ്രൂപ്പില്‍ ആണെന്നുള്ള കണക്കെടുപ്പുകള്‍ , എങ്ങനെ മറ്റേ ഗ്രൂപ്പില്‍ ഉള്ളവരുടെ ബ്ലോഗ് പൊളിക്കാം എന്നുള്ള ചര്‍ച്ചകള്‍ ..എന്ന് വേണ്ട സകല വിധത്തിലുള്ള പരിപാടികളുമായി ഇവര്‍ വിലസുന്നു... എല്ലാവരും അല്ല, കുറച്ചു ചിലര്‍ , മലയാളം ബ്ലോഗ് അവരുടെ സ്വന്തം എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ..
ഇവര്‍ എല്ലാം തന്നെ നല്ല സാഹിത്യ അഭിരുചി ഉള്ളവരും , വളരെ നല്ല എഴുത്തുകാരും ആണെന്നുള്ളത് ഇവരുടെ ചില പഴയ പോസ്റ്റുകള്‍ വായിച്ചാല്‍ മനസിലാകും . വളരെ കഴിവുള്ള ഇവര്‍ ആരുടെ ഒക്കെയോ വലയത്തില്‍ പെട്ട് എന്തിന് വെറുതെ സ്വന്തം കഴിവുകളെ നശിപ്പിക്കുന്നു. രാഷ്ട്രിയം പോലെ തന്നെ ആണ് ഇപ്പോള്‍ ബ്ലോഗിലും . കൂടുതല്‍ ഹിറ്റ് ഉള്ളവരുടെ ബ്ലോഗുകളില്‍ സ്ഥിരം കമന്റുകള്‍ ഇട്ടു സുഖിപ്പിക്കുനവര്‍, എന്ത് വൃത്തികേട് എഴുതിയാലും കൊള്ളാം എന്ന് പൊക്കി പറയാന്‍ ഒരു കൂട്ടം ആളുകള്‍ .....
എല്ലാം ശരി ആവും എന്ന പ്രതീക്ഷയോടെ ........
Monday, 20 July 2009
കല്യാണത്തിന് ജാതക പൊരുത്തം നോക്കുമ്പോള്‍
അത് കാരണം തന്നെ നാട്ടിലെ ജ്യോതിഷന്മാര്‍കെല്ലാം തന്നെ പിടിപ്പതു തിരക്ക് തന്നെ... അവര്‍ ജാതകം തമ്മില്‍ ഒത്തു നോക്കുന്നു , എത്ര പൊരുത്തം ഉണ്ടെന്നു നോക്കുന്നു.. കുറെ ഗണിച്ചും തിരിച്ചും എല്ലാം നോക്കിയിട്ട്ടു പറയുന്നു രണ്ടു പേരെ തന്മ്മില്‍ കല്യാണം കഴിപ്പിക്കാമോ , ഇല്ലയോ എന്ന്.. പത്തില്‍ , അഞ്ചില്‍ താഴെ ആണ് പൊരുത്തം എങ്കില്‍ ചേര്‍ച്ച ഇല്ലെന്നും , അഞ്ചു മുതല്‍ ഏഴ് വരെ കൊള്ളാം എന്നും , എട്ടു മുതല്‍ പത്തു പരെ അത്യുത്തമം എന്നും പറയുന്നു.....
അങ്ങനെ ജ്യോതിഷന്‍ പൊരുത്തം നോക്കി കൊള്ളാം എന്ന് പറയുന്ന ജാതകം ഉള്ളവരെ നോക്കി നമ്മള്‍ കല്യാണം കഴിക്കുന്നു... എല്ലാം ശുഭം......
ഇനിയാണ് നമ്മുക്ക് ചിന്തിക്കേണ്ട കാര്യം ഇരിക്കുന്നത്.... ജ്യോതിഷം ഒരു സയന്സ് ആണെന്നും അത് പ്രകാരം ഒരു ജാതകത്തില്‍ ഉള്ള കരയന്കള്‍ കറക്റ്റ് ആണെന്നും ആണ് എല്ലാ ജ്യോതിഷന്‍ മാരും , ഒരു വിഭാഗം ആളുകളും പറയുന്നതു.. എനിക്കും അതില്‍ എതിര്‍ അഭിപ്രായം ഇല്ല... ഞാന്‍ ജ്യോതിഷത്തില്‍ ഒരു പരിധി വരെ വിശ്വസിക്കുകയും ചെയ്യുന്നു.
ഡോക്ടര്‍, എഞ്ചിനീയര്‍ , വക്കീല്‍ എന്നൊക്കെ പറയുന്നതു പോലെ ജ്യോതിശനും ഒരു പ്രൊഫഷണല്‍ ആണെന്നാണ് പറയുന്നതു. ഒരു ഡോക്ടര്‍ ചികിത്സിക്കുന്ന രോഗിയുടെ ഉത്തരവാദിത്വം ആ ഡോക്ടര്‍ക്ക് തന്നെ ആണ് , അത് പോലെ തന്നെ എഞ്ചിനീയര്‍ , വക്കീല്‍ എന്നുള്ള വര്‍ക്കും അവര്‍ ജോലിയുടെ ഭാഗമായി ചെയ്യുന്ന കര്യംകളുടെ ഉത്തരവാദിത്വം അവര്ക്കു തന്നെ ആണ്..അത് പോലെ തന്നെ ഏത് ജോലി ചെയ്യുനവര്‍ക്കും അവര്‍ ചെയ്യുന്ന ജോലിക്ക് എന്തെകിലും കൊഴപ്പം വന്നാല്‍ ആ ജോലി ചെയ്തവരെ ആണ് ചോദ്യം ചെയ്യുന്നത്...
അങ്ങനെ ആണെങ്കില്‍ ഒരു ജ്യോതിഷന്‍ പൊരുത്തം നോക്കി ചേരും എന്ന് പറഞ്ഞ ജാതകം വച്ചു കല്യാണ്‍ കഴ്ച്ചിട്ടു അവര്‍ വിവാഹം ബന്ധം വേര്‍ പെടുത്തിയാല്‍ ആ വിവാഹത്തിന്റെ പൊരുത്തം നോക്കി ചേരുമെന്ന് പറഞ്ഞു എഴുതി തന്ന ജ്യോതിഷന്‍ ഉത്തരവാദി അല്ലെ ?......
Friday, 17 July 2009
വീണ്ടും ഒരു വെള്ളിയാഴ്ച
വെള്ളിയാഴ്ച ആയാല്‍ എല്ലാവര്ക്കും ഒരു സന്തോഷമാ...........
രാവിലെ മുതല്‍ ചര്‍ച്ചകള്‍ ആരുംഭിക്കും . എല്ലാവര്ക്കും ചോദിയ്ക്കാന്‍ ഒരു ചോദ്യം തന്നെ ഉണ്ടാകു , മോഹന്‍ലാല്‍ പരസ്യത്തില്‍ ചോദിക്കുനത് പോലെ ' വൈകിട്ട് എന്താ പരുപാടി '. വെള്ളിയാഴ്ച നടക്കുന്ന എല്ലാ ചര്‍ച്ചകളും ഇതിനെ കുറിച്ചു തന്നെ....
എനിക്കാണെങ്കില്‍ പിന്നെ ചര്‍ച്ചയുടെ പങ്കെടുക്കേണ്ട അവശ്യം തന്നെ ഇല്ല, കാരണം വെള്ളിയാഴ്ച ആയെന്നു അറിഞ്ഞാല്‍ എന്‍റെ കൈ വിറക്കും , പിന്നെ വൈകിട്ട് കുറച്ചു വെള്ളം കുടിക്കുനത് വരെ ആ വിറ തുടരും. അങ്ങനെ വെള്ളിയാഴ്ച എന്ന് പറയുന്നതു ഒരു ഉത്സവും പോലെ കൊണ്ടാടുന്ന ഒരു ദിവസമായി മാറികൊണ്ടിരിക്കുന്നു.... തിങ്കളാഴ്ചകളില്‍ ഓഫീസില്‍ പോകാന്‍ പ്രജോദനം ആകുന്നതു തന്നെ അധികം താമസിയാതെ വെള്ളിയാഴ്ച വരുമല്ലോ എന്നുള്ള ചിന്തകള്‍ ആണ്..
പല തരത്തില്‍ ആണ് ഓരോരുത്തര്‍ അവരുടെ വിറ മാറ്റുന്നത്.... കുറച്ചു പേര്‍ പുറത്തു നല്ല മുന്തിയ ഹോട്ടലുകളിലും പബുകളിലും പോകും , ചിലര്‍ നിപ്പന്‍ അടിക്കാന്‍ പോകും , ചിലര്‍ സ്വന്തം കാറില്‍ കാര്യം നടത്തും , ചിലര്‍ സ്വന്തം വീട്ടില്‍ കൂടും .....അങ്ങനെ പോകുന്നു
ചിന്തികേണ്ട ഒരു കാര്യം മാത്രമെ ഒള്ളു ..... ഈ വെള്ളിയാഴ്ച ഇല്ലെങ്കില്‍ നമ്മള്‍ എന്ത് ചെയ്തേനെ.....
അടുത്ത വെള്ളി വേഗം ആവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു തല്‍കാലം നിര്‍ത്തുന്നു.....
Thursday, 16 July 2009
മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍.......
മലയാളത്തിലെ നമ്മുടെ നടന്‍ മാര്‍ ഒന്നും തന്നെ അവരുടെ സിനിമകള്‍ വിജയിക്കുവാന്‍ വേണ്ടി ഒന്നും തന്നെ ചെയ്യുന്നുടെന്നു തോന്നുന്നില്ല. എല്ലാവരും തന്നെ കുറെ സിനിമകള്‍ അഭിനയിക്കുന്നു , അത് റിലീസ് ചെയ്യുന്നു , അത് പോലെ തന്നെ പരാജയപെടുകയും ചെയ്യുന്നു.
മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ എന്നു പറയുന്ന മോഹന്‍ലാല്‍ , മമൂട്ടി തുടങിയവര്‍ വെറുതെ സിനിമകളില്‍ അഭിനയിക്കുക അല്ലാതെ ഇതു വരെ അത് വിജയിപ്പിക്കുവാന്‍ വേണ്ടി എന്തെകിലും ചെയ്തു കണ്ടിട്ടില്ല . ഹിന്ദിയിലും തമിഴിലും എല്ലാം അഭിനയിക്കുന്നവര്‍ അവരുടെ സിനിമകള്‍ വിജയിപ്പിക്കുവാന്‍ വേണ്ടി പല തരം മാര്‍ക്കറ്റിംഗ് രീതികളും ഉപയോഗിക്കുമ്പോള്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍ കൂടുതല്‍ പടത്തില്‍ അഭിനയിച്ചു പൈസ ഉണ്ടാക്കാന്‍ നോക്കുന്നു.
മറ്റു ഭാഷകളില്‍ ഉള്ള നടന്മാര്‍ ഒരു വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭ്നയിച്ചു ആ സിനിമ ഏറ്റവും വലിയ ഹിറ്റ് ആക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു. ആമിര്‍ ഖാന്‍ , വിക്രം, രജനികാന്ത്, കമല്‍ഹാസ്സന്‍, തുടങിയവര്‍ ചില ഉദാഹരണം മാത്രം.. അത് പോലെ ഉള്ള ഒട്ടനേകം നടന്മാര്‍.... ഇവര്‍ അവര്‍ അഭിനയിക്കുന്ന സിനിമയുടെ വിജയത്തിനായി വേണ്ട എല്ലാ സഹായകളും ചെയ്യുകയും , പരാജയപെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു...
എന്നാണ് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍ വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കുകയും അത് വിജയിപ്പിക്കുവാന്‍ ശ്രമിക്കുയും ചെയ്യുന്നത് കാണാന്‍ കഴിയുക......
പ്രതീക്ഷകളോടെ.....,
