Thursday, 16 July 2009

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍.......

മലയാളത്തിലെ നമ്മുടെ നടന്‍ മാര്‍ ഒന്നും തന്നെ അവരുടെ സിനിമകള്‍ വിജയിക്കുവാന്‍ വേണ്ടി ഒന്നും തന്നെ ചെയ്യുന്നുടെന്നു തോന്നുന്നില്ല. എല്ലാവരും തന്നെ കുറെ സിനിമകള്‍ അഭിനയിക്കുന്നു , അത് റിലീസ് ചെയ്യുന്നു , അത് പോലെ തന്നെ പരാജയപെടുകയും ചെയ്യുന്നു.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ എന്നു പറയുന്ന മോഹന്‍ലാല്‍ , മമൂട്ടി തുടങിയവര്‍ വെറുതെ സിനിമകളില്‍ അഭിനയിക്കുക അല്ലാതെ ഇതു വരെ അത് വിജയിപ്പിക്കുവാന്‍ വേണ്ടി എന്തെകിലും ചെയ്തു കണ്ടിട്ടില്ല . ഹിന്ദിയിലും തമിഴിലും എല്ലാം അഭിനയിക്കുന്നവര്‍ അവരുടെ സിനിമകള്‍ വിജയിപ്പിക്കുവാന്‍ വേണ്ടി പല തരം മാര്‍ക്കറ്റിംഗ് രീതികളും ഉപയോഗിക്കുമ്പോള്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍ കൂടുതല്‍ പടത്തില്‍ അഭിനയിച്ചു പൈസ ഉണ്ടാക്കാന്‍ നോക്കുന്നു.

മറ്റു ഭാഷകളില്‍ ഉള്ള നടന്മാര്‍ ഒരു വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭ്നയിച്ചു ആ സിനിമ ഏറ്റവും വലിയ ഹിറ്റ്‌ ആക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു. ആമിര്‍ ഖാന്‍ , വിക്രം, രജനികാന്ത്‌, കമല്‍ഹാസ്സന്‍, തുടങിയവര്‍ ചില ഉദാഹരണം മാത്രം.. അത് പോലെ ഉള്ള ഒട്ടനേകം നടന്മാര്‍.... ഇവര്‍ അവര്‍ അഭിനയിക്കുന്ന സിനിമയുടെ വിജയത്തിനായി വേണ്ട എല്ലാ സഹായകളും ചെയ്യുകയും , പരാജയപെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു...

എന്നാണ് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ നടന്മാര്‍ വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കുകയും അത് വിജയിപ്പിക്കുവാന്‍ ശ്രമിക്കുയും ചെയ്യുന്നത് കാണാന്‍ കഴിയുക......

പ്രതീക്ഷകളോടെ.....,

1 comment:

  1. ഈ സുപ്പരുകള്‍ ദയവായി കണ്ട പടം എല്ലാം അഭിനയിക്കാതെ തങ്ങള്‍ക്കു പറ്റിയ വേഷങ്ങള്‍ മാത്രം തിരഞ്ഞെടുക്കട്ടെ. അവര്‍ നല്ല നടന്‍മാര്‍ തന്നെ. പക്ഷെ ഇപ്പോള്‍ കാണുന്ന അവസ്ഥ ലജ്ജാകരം.

    ReplyDelete