Tuesday, 11 October 2011

കള്ളു കുടിക്കാത്ത ഒരു പയ്യനെ വേണം ...

കേരളം ഇന്നു കള്ളുകുടിക്കു ഏറ്റവും പേര് കേട്ട സ്ഥലമായി മാറികൊണ്ടിരിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ ഒട്ടുമിക്ക ദിവസങ്ങളിലും നമ്മള്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നു..

എന്തിനാണ് ഇതു ഇപ്പൊ പറയുന്നത് എന്ന്‌ ചോദിച്ചാല്‍, അടുത്ത വീട്ടിലെ ഒരു അച്ഛന്റെ മാനസിക വേദന കണ്ടപ്പോള്‍ പറയാതെ വയ്യ....

അച്ഛന്‍ മകള്‍ക്ക് വേണ്ടി കല്യാണ ആലോചനകള തുടങ്ങിയിട്ട് പത്തു വര്ഷം ആവുന്നു. എല്ലാ മാസവും ഒരു അഞ്ചു പെണ്ണ് കാണല്‍ എങ്കിലും നടക്കുന്നുട്.. ഒന്നും ഒത്തു വരുനില്ല.. എല്ലാം ഒത്തു വരുമ്പോള്‍ പയ്യനെ കുറിച്ച് അനേഷിച്ചു വരുമ്പോള്‍ അവന്‍ രണ്ടെണ്ണം അടിക്കുന്നവന്‍ ആയിരുക്കും . അച്ഛനും മകള്‍ക്കും വേറെ എന്തൊക്കെ അഡ്ജസ്റ്റ് ചെയ്താലും കള്ളു കുടിക്കുന്ന ഒരാളെ ഒരിക്കലും പറ്റില്ല . ജാതകം ചേരുന്ന കുറച്ചു എണ്ണമേ കാണു, പിന്നെ ജോലി, കാഴ്ച്ചക്കുള്ള പൊരുത്തം എല്ലാം ശരി ആവും പക്ഷെ പയ്യന്‍ ഒരു വൈന്‍ പോലും അടിക്കരുത് അത് മാത്രം ഒത്തു വരുനില്ല..

എല്ലാ ബന്ധുക്കളും നാട്ടുകാരും അച്ഛനെ ആണ് കുറ്റം പറയുന്നത്.. അവര്‍ ചോദിക്കുന്നത് ഇപ്പത്തെ കാലത്ത് അങ്ങനെ കുടിക്കാത്ത ആരെയും കിട്ടില്ല, രണ്ടു എണ്ണം അടിക്കുനത് ഈപ്പോള്‍ വലിയ കാര്യം ഒന്നും അല്ല, അച്ഛന്‍ ആണ് മകളുടെ കല്യാണം നടക്കാതിരിക്കാന്‍ പ്രദാന കാരണം

ഇതു എല്ലാ കൂടി ആ പാവം അച്ഛനെ മാനസികമായി ഒരു പാട് തളര്‍ത്തുന്നു .. സ്വന്തം മകള്‍ക്ക് ഒരു കള്ളു കുടിക്കാത്ത ഭര്‍ത്താവിനെ വേണം ഏന്നു ചിന്തിക്കുന്നത് ഇന്നു ഒരു തെറ്റായി മാറിയിരിക്കുന്നു . അങ്ങനെ ചിന്തിക്കുന്ന ഒരു അച്ഛനെ കുറിച്ച് ആളുകള്‍ അയാള്‍ക്ക് വട്ടാണെന്ന് പറയുന്നു ....

അവസാനം വിഷമമം കൊണ്ട് ഈ അച്ഛന്‍ കള്ളു കുടി തുടങ്ങുമോ ആവോ..

No comments:

Post a Comment