Monday, 30 November 2009

പഴശിരാജയും, ബിന്‍ ലാദനും പിന്നെ സദ്ദാമും

അങ്ങനെ കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം പഴശിരാജ സിനിമ ഇറങ്ങി. ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര നായകനെ കുറിച്ചുള്ള സിനിമ എല്ലാവരും രണ്ടു കൈയും നീട്ടി സ്വീകരിച്ചു. പഴശിരാജയുടെ വീര ചരിത്രം എല്ലാവരെയും കോരി തരിപ്പിക്കുന്നു. ഇനി നമ്മുക്ക് കാര്യത്തില്ലെക്ക്‌ കടക്കാം...

പഴശിരാജയുടെ അന്ന് ഇന്ത്യ കൈയടക്കാന്‍ വന്ന ബ്രിട്ടീഷ്‌ പട്ടാളത്തെ നേരിട്ടു. അന്ന് ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ കൂടെ നില്‍കാന്‍ ഇന്ത്യയിലെ തന്നെ ഒരു വിഭാഗം രാജാക്കന് മാരും ജനകളും ഉണ്ടായിരുന്നു. എന്നാല്‍ ദൈര്യമുള്ള ഒരു വിഭാഗം ചെറുത്തു നിന്നു. പല സ്ഥലകളിലും യുദ്ധം നടന്നു . ബ്രിട്ടീഷ്‌ കാര്‍ക്കെതിരെ നിന്നവരെ എല്ലാം അവര്‍ ശത്രുക്കള്‍ ആയി കണ്ടു. അവര്‍ എല്ലാം തന്നെ രാജ്യ ദ്രോഹികള്‍ ആയി ബ്രിട്ടീഷ്‌ പട്ടാളം മുദ്ര കുത്തി .

ഒന്നല്ലോചിച്ചു നോക്കിയാല്‍ ഇപ്പോള്‍ അമേരിക്ക ചെയ്യുനതും ഇതു തന്നെ അല്ലെ ? ഇറാക്കില്‍ പോയി അവിടെ ഭരിച്ചു കൊണ്ടിരുന്ന സദ്ദാമിനെ പുറത്താക്കി , അവസാനം തൂക്കി കൊന്നു . കുറെ കാലന്കള്‍ കഴിയുമ്പോള്‍ , എന്ന് വച്ചാല്‍ ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ ചിലപ്പോള്‍ സ്ഥിതി ആകെ മാറും . ഇറാഖികളുടെ ഹിസ്റ്ററി പുസ്തകത്തില്‍ സദ്ദാം ഒരു വീര നായകനായി മാറും . അമേരിക്കന്‍ ആധിപത്യത്തെ ചെറുത്‌ നിന്നു വീര മൃത്യു വരിച്ച ഒരു ധീര നായകന്‍. ഇതു തന്നെ ചിലപ്പോള്‍ ബിന്‍ ലാദനും സംഭവിച്ചേക്കാം . അഫ്ഘാനിസ്ഥാനിലെ ഒരു ധീര നേതാവാകും ബിന്‍ ലാദന്‍. രണ്ടു പേരെയും കുറിച്ചുള്ള സുപെര്‍ഹിറ്റ് സിനിമകളും ഇറങ്ങിയേക്കും.....

ഇതു ഒരിക്കലും പഴശിരാജയെ സദ്ദാമും ബിന്‍ ലാദനും ആയി താരതമ്യം ചെയ്യാന്‍ എഴുതിയതല്ല .. എന്റെ ഒരു ചെറിയ ചിന്ത മാത്രം . ചിലപ്പോള്‍ ഇതും സംഭവിക്കാമല്ലോ ....

അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ............

2 comments:

  1. പട്ടുണ്ണീ‍

    ലത് തന്നെ, പഴശ്ശിരാജ ഒരു സദ്ദാം തന്നെയായിരുന്നു. നാട്ടു രാജാവ്. ആദ്യം ബ്രിട്ടീഷുകാരുടെ കൂട്റ്റെ കൂടി ടിപ്പുവിനെ തോല്പിച്ചു. അത് കഴിഞ്ഞ്ജപ്പോള്‍ ഇംഗ്ലീഷുകാര്‍ കാലുവാരി. അപ്പോള്‍ ബ്രിട്ടീഷുകാര്‍ തോഒല്പിച്ചു. കൊന്നു കളഞ്ഞു. സദ്ദാമിനും പറ്റിയത് അത് തന്നെ ആദ്യം ഇറാനെ തോല്പിക്കാന്‍ അമേഎരിക്കയെ കൂട്ടി അത് കഴിഞ്ഞപ്പോള്‍ അമേരിക്ക എതിരായി അവര്‍ സദ്ദാമിനെ തൂക്കിളേറ്റി. ഇപ്പോല്‍ ഭേദം സദ്ദാമാണേന്ന് ഇറാഖികള്‍ പറയുന്നുണ്ട്.

    പഴശ്ശിയെ സാമന്തനായി ബ്രിട്ടീഷുകാര്‍ വാഴിച്ചിരുന്നുവെങ്കില്‍ കേരള ശിങ്കം ഉണ്ട്റ്റാകുമായിരുന്നില്ല. ഹ ഹ ഹ

    ReplyDelete
  2. Kollam Nalla Chinthakal...

    ReplyDelete