Friday, 19 June 2009
ഒരു മുന്നാര്‍ യാത്രയുടെ പ്ലാനിംഗ്
കുറെ നാളുകലായിട്ടുള്ള ആഗ്രഹം ആയിരുന്നു എവിടെ എങ്ങിലും ഒരു യാത്ര പോകണം എന്നുള്ളത് ....അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഓഫീസില്‍ നിന്നും ശ്രീമതിക്കു ബെസ്റ്റ് എമ്പ്ലോയീ അവാര്‍ഡ് കിട്ടിയത്. പാരിതോഷികമായി കിട്ടിയത് ഒരു ടൂര്‍ പാക്കേജ് . എവിടെ പോകുമെന്ന് ഉള്ള അന്വേഷണം തുടങി . ഗോവ , ഊട്ട്ടി , മുന്നാര്‍ അങ്ങനെ കുറെ വിനോദ സഞ്ചാര കേന്ദ്രന്കള് മനസിലേക്ക് ഓടി വന്നു. എന്തായാലും ഗൂഗളിനു ഒരു പണി കൊടുക്കാം എന്ന് വിചാരിച്ചു വലയിട്ടു നോക്കി . അപ്പോഴാണ് ശ്രീമതി പറഞ്ഞതു ഇതു വരെ മുന്നാര്‍ പോയിട്ടില്ല എന്ന് . അങ്ങനെ അവസാനം മുന്നാര്‍ തന്നെ പോയി കളയാം എന്ന് തീരുമാനിച്ചു . ഓഫ്സില് നിന്നു ലീവ് കിട്ടാന്‍ വളരെ പ്രയാസം. ടൂര്‍ പോകുവാണെന്ന് പറഞ്ഞ ഒള്ള ലീവ് കൂടെ ക്യാന്‍സല്‍ ആവും. എന്തെകിലും കള്ളം പറഞ്ഞാല്ലേ ലീവ് കിട്ടു. ലീവ് എടുക്കാന്‍ ഉള്ള കള്ളന്കള് ഗൂഗിള്‍ നിന്നു കിട്ടുമോ? ചുമ്മാ ഒന്നു സര്‍ച്ച് ചെയ്താലോ ? വേണ്ട വെറുതെ എന്തിന ആ പാവം ഗൂഗിലെനെ ബുധിമുട്ടിക്കുനത് . ഞാന്‍ തന്നെ അവസാനും ഒരു കാരണം കണ്ടു പിടിച്ചു . നാട്ടില്‍ കുറച്ചു ഭൂമി കൈമാറ്റം നടക്കുന്നു അതിന് എന്റെ ഒപില്ലാതെ പറ്റില്ല അതുകൊണ്ട് പെട്ടെന്ന് ലീവ് വേണം (ആരെങ്കിലും ഈങ്ങനെ ഒരു കാര്യം പറഞു ഇതു വരെ ലീവ് എടുത്തിടുണ്ടോ ആവോ) . ആ നുണ ഏറ്റു. അങ്ങനെ ലീവ് കിട്ടി. ഇനി എങ്ങനെ ബാംഗ്ലൂര്‍ നിന്നു മുന്നാര്‍ക്ക് പോകും എന്നുള്ള ചിന്ത ആയി . വീണ്ടും ഗൂഗിള്‍ തന്നെ ശരണം. നോക്കിയപ്പോള്‍ ഒരു ബസ്സ് ഉണ്ട് . ലോകം മുഴുവന്‍ കറങ്ങി പോകുന്ന കല്ലട ബസ്സ്. എന്തായാലും ഒരു ചേഞ്ച് ആയികൊട്ടെ ബസ്സിനു തന്നെ പോകാന്‍ തീരുമാനിച്ചു . യാത്രയുടെ വിശേഷന്കള് അടുത്ത പോസ്റ്റില്‍ ............
Subscribe to:
Post Comments (Atom)

പോയിട്ടു വരുബോ എനിക്കെന്താ കൊണ്ട് വരിക.
ReplyDelete:):):)
നുണ പറഞ്ഞ് ലീവെടുത്തെങ്കിലും യാത്ര നന്നായി ആസ്വദിച്ചൂന്ന് കരുതുന്നു. :-)
ReplyDeleteപോട്ടയും കൂടി വേണം അടുത്ത പോസ്റ്റിൽ
ReplyDeleteശരി, യാത്രാവിശേഷങ്ങളും ചിത്രങ്ങളും പോരട്ടേ...
ReplyDelete